Today's Current Affairs
Stay updated with daily news, questions, correct answers and explanations relevant to Kerala PSC exams
22/06/202612 NewsPolls Active
ബ്രിക്‌സ് ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗം
2026-ലെ ബ്രിക്‌സ് രാജ്യങ്ങളിലെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗ വേദി ന്യൂഡൽഹി ആണ്. ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്: അജിത് ഡോവൽ.
ചൂരൽമല-പോത്തുകൽ തുരങ്കപ്പാത
വയനാട്, മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന ചൂരൽമല (വയനാട്) - പോത്തുകൽ (മലപ്പുറം) തുരങ്കപ്പാതയുടെ ദൈർഘ്യം 2 കിലോമീറ്ററാണ്. പാത പൂർത്തിയാകുമ്പോൾ മേപ്പാടിയിൽ നിന്ന് നിലമ്പൂരിലെത്താനുള്ള ദൂരം 102 കിലോമീറ്ററിൽ നിന്ന് 48 കിലോമീറ്ററായി കുറയും.
വൈഭവ് സൂര്യവംശി - ലിസ്റ്റ് എ ക്രിക്കറ്റ് റെക്കോർഡ്
ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ അർധ സെഞ്ച്വറി 11 പന്തിൽ 50 റൺസ് നേടി വൈഭവ് സൂര്യവംശി സ്ഥാപിച്ചു. ആ മത്സരത്തിൽ 29 പന്തിൽ 94 റൺസ് നേടി.
നാവികസേനയുടെ 3 യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്തു
2026 ജൂൺ 21-ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഐഎൻഎസ് ദുനാഗിരി (സ്റ്റെൽത്ത് ഫ്രിഗേറ്റ്), ഐഎൻഎസ് സംശോധക് (സർവേ കപ്പൽ), ഐഎൻഎസ് അഗ്രേ (ആന്റി സബ്മറൈൻ) എന്നീ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്തു. ദുനാഗിരി നാവികസേനയുടെ പ്രോജക്ട് 17എ പദ്ധതിയിലെ അഞ്ചാമത്തെ കപ്പലാണ്. നാവികസേനാ മേധാവി: അഡ്മിറൽ കൃഷ്ണ സ്വാമിനാഥൻ.
ഏഷ്യൻ വോളിബോൾ ടീം - മലയാളി കോച്ച്
അണ്ടർ 18 ആൺകുട്ടികളുടെ ഏഷ്യൻ വോളിബോൾ ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിന്റെ ഹെഡ് കോച്ചായി നിയമിതനായ മലയാളി ടോം ജോസഫ് ആണ്. മത്സരവേദി: ചൈനയിലെ ഹൈകോവ്.
ടെസ്റ്റ് ക്രിക്കറ്റിൽ 14,000 റൺസ്
ടെസ്റ്റ് ക്രിക്കറ്റിൽ 14,000 റൺസ് പൂർത്തിയാക്കുന്ന രണ്ടാമത്തെ താരം ഇംഗ്ലണ്ടിന്റെ ജോ റൂട്ട് ആണ്. 165 മത്സരങ്ങളിൽ നിന്ന് 14,075 റൺസ്. ഒന്നാം സ്ഥാനം: സച്ചിൻ ടെൻഡുൽക്കർ (200 ടെസ്റ്റ്, 15,921 റൺസ്).
FIH വനിതാ ഹോക്കി നേഷൻസ് കപ്പ്
FIH വനിതാ ഹോക്കി നേഷൻസ് കപ്പ് ഇന്ത്യ നേടി. ഫൈനലിൽ ആതിഥേയരായ ന്യൂസിലൻഡിനെ 2-0 ന് പരാജയപ്പെടുത്തി.
ഏഷ്യൻ റിലേ ചാമ്പ്യൻഷിപ്പ്
ഏഷ്യൻ റിലേ ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 4x100 മീറ്റർ റിലേയിൽ ഇന്ത്യ സ്വർണം നേടി. ടീം: ശ്രബാനി നന്ദ, എസ് സ്നേഹ, സുദേഷ്ണ ശിവാങ്കർ, തമന. സമയം: 43.85 സെക്കൻഡ്.
കേരള വനമേഖല - 29.68%
കേരള ഫോറസ്റ്റ് സ്റ്റാറ്റിസ്റ്റിക്സ് 2023-24 റിപ്പോർട്ട് അനുസരിച്ച് സംസ്ഥാനത്തെ ആകെ ഭൂവിസ്തൃതിയുടെ 29.68 ശതമാനമാണ് വനമേഖല. ആകെ 11,536.251 ചതുരശ്ര കിലോമീറ്റർ വനം.
നോർവേ - എഐ ടൂൾ നിരോധനം
പ്രൈമറി സ്കൂൾ വിദ്യാർഥികൾ ജനറേറ്റീവ് എഐ ടൂളുകൾ ഉപയോഗിക്കുന്നതിന് പൂർണ നിരോധനം ഏർപ്പെടുത്തുന്ന രാജ്യം നോർവേ ആണ്. 2024-ൽ നോർവേ സ്കൂളുകളിൽ സ്മാർട്ട് ഫോണുകൾ നിരോധിച്ചിരുന്നു.
ഇന്ത്യയുടെ സോളിസിറ്റർ ജനറൽ
ഇന്ത്യയുടെ സോളിസിറ്റർ ജനറലായി പുനർനിയമനം ലഭിച്ചത് തുഷാർ മെഹ്ത ആണ്. 2018 ഒക്ടോബർ മുതൽ ഈ പദവിയിലാണ്.
ഭൂമിയുടെ 'ബ്ലാക്ക് ബോക്സ്'
കാലാവസ്ഥാ മാറ്റം മൂലം മനുഷ്യകുലത്തിന് ഉണ്ടാകുന്ന അന്ത്യത്തിലേക്ക് നയിക്കുന്ന കാരണങ്ങൾ രേഖപ്പെടുത്തി സൂക്ഷിക്കുന്ന ഭൂമിയുടെ 'ബ്ലാക്ക് ബോക്സ്' സ്ഥാപിക്കുന്നത് ഓസ്ട്രേലിയയിലെ ടാസ്മാനിയയിലെ ക്വീൻസ് ടൗണിലാണ്. സന്നദ്ധ സംഘടനയായ റൂസർ ആണ് പദ്ധതിക്ക് പിന്നിൽ.
Current Affairs Quiz
Test your knowledge of the day's events. Select an option to reveal explanations.