Today's Current Affairs
Stay updated with daily news, questions, correct answers and explanations relevant to Kerala PSC exams
19/06/20269 NewsPolls Active
യുഎസ്-ഇറാൻ ധാരണാപത്രം
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനും 2026 ജൂൺ 18-ന് ധാരണാപത്രത്തിൽ ഒപ്പുവച്ചു. യുഎസും ഇസ്രായേലും ഇറാനെ ആക്രമിച്ചതിനെ തുടർന്നുണ്ടായ പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കുന്നതിനായുള്ളതാണ് ഈ ധാരണാപത്രം.
സംഗീതരത്ന പുരസ്‌കാരം
വയലാർ രാമവർമ സാംസ്‌കാരികവേദിയുടെ സംഗീതരത്ന പുരസ്‌കാരം പ്രൊഫസർ വർക്കല സി എസ് ജയറാം നേടി.
ഗ്രന്ഥശാലാ പ്രസ്ഥാനം 80-ആം വാർഷികം - വായനാദിനം
2026 ജൂൺ 19-ന് ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ 80-ആം വാർഷികം ആഘോഷിച്ചു. ജൂൺ 19 വായനാദിനമായി ആചരിക്കുന്നു.
യുഎഇ - 15 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ നിരോധനം
15 വയസ്സിൽ താഴെയുള്ളവരുടെ സമൂഹമാധ്യമ ഉപയോഗം പൂർണമായി വിലക്കിയ ഗൾഫ് രാജ്യം യുഎഇ ആണ്.
കാർലോ ഗിൻസ്ബർഗ് അന്തരിച്ചു
സൂക്ഷ്മ ചരിത്ര പഠന രീതിക്കും ജനപ്രിയ സംസ്‌കാര പഠനങ്ങൾക്കും തുടക്കമിട്ടവരിൽ പ്രധാനിയായ ഇറ്റാലിയൻ ചരിത്രകാരൻ കാർലോ ഗിൻസ്ബർഗ് (87) 2026 ജൂണിൽ അന്തരിച്ചു.
ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാർ
ഇന്ത്യയും യുകെയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ 2026 ജൂലൈ 1 മുതൽ നിലവിൽ വരും.
ഫിഫ ലോകകപ്പിൽ ഇന്ത്യൻ വംശജൻ സാമുവൽ മുത്തുസാമി
2026 ഫിഫ ലോകകപ്പിൽ ഇന്ത്യൻ വംശജനായ സാമുവൽ മുത്തുസാമി ഡിആർ കോംഗോ ടീമിനുവേണ്ടി ബൂട്ടണിഞ്ഞു.
മലയാള ഗ്രന്ഥങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന ഓപ്പൺ സോഴ്‌സ് കൂട്ടായ്മ
മലയാള ഗ്രന്ഥങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന ജനകീയ ഓപ്പൺ സോഴ്‌സ് കൂട്ടായ്മ 'ഗ്രന്ഥപ്പുര' ആണ്.
അന്താരാഷ്ട്ര വനിത ക്രിക്കറ്റ് - ഏറ്റവും കൂടുതൽ വിക്കറ്റ്
അന്താരാഷ്ട്ര വനിത ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ താരങ്ങളുടെ പട്ടികയിലെ ഇന്ത്യൻ താരങ്ങൾ ജൂലൻ ഗോസ്വാമിയും ദീപ്തി ശർമയും ആണ്.
Current Affairs Quiz
Test your knowledge of the day's events. Select an option to reveal explanations.