Today's Current Affairs
Stay updated with daily news, questions, correct answers and explanations relevant to Kerala PSC exams
16/06/20266 NewsPolls Active
കേര പദ്ധതി
കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ഉൽപാദനം മുതൽ വിപണി വരെ ബിസിനസ് കൂട്ടായ്മയിലൂടെ കർഷകർക്ക് മികച്ച വരുമാനം ഉറപ്പാക്കുന്നതിനായി നടപ്പിലാക്കിയ പദ്ധതിയാണ് 'കേര പദ്ധതി'. പൂർണ്ണ നാമം: കേരള കാലാവസ്ഥാ അതിജീവന കാർഷിക മൂല്യ വർദ്ധക വിപണന ശൃംഖല നവീകരണ പദ്ധതി.
ത്രീഡി കോൺക്രീറ്റ് പ്രിന്റിങ് പാർപ്പിട പദ്ധതി
ത്രീഡി കോൺക്രീറ്റ് പ്രിന്റിങ് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ആദ്യ കേന്ദ്ര പൊതുപാർപ്പിട പദ്ധതി തിരുവനന്തപുരം, ഗോവ, നാഗ്പൂർ എന്നിവിടങ്ങളിൽ നടപ്പിലാക്കുന്നു. പിഎംഎവൈ പദ്ധതി പ്രകാരം പരീക്ഷണാടിസ്ഥാനത്തിലാണ് ഇത്. 2025 ഒക്ടോബറിൽ ഇന്ത്യയിലെ ആദ്യ ത്രീഡി കോൺക്രീറ്റ് പ്രിന്റഡ് ഗ്രാമീണ വീട് നിർമ്മിച്ചത് റൂർക്കിയിലാണ്.
മിഷൻ ചൈൽഡ്ഹുഡ് - ബ്രിട്ടൺ
16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സമൂഹ മാധ്യമ നിയന്ത്രണം ഏർപ്പെടുത്തുന്നതിനായി 'മിഷൻ ചൈൽഡ്ഹുഡ്' പ്രഖ്യാപിച്ച രാജ്യം ബ്രിട്ടൺ ആണ്.
ഏഷ്യൻ ഗെയിംസ് ഷൂട്ടിങ് ടീമിൽ ആദ്യ മലയാളി
ഏഷ്യൻ ഗെയിംസ് ഷൂട്ടിങ് ടീമിൽ ഇടം നേടുന്ന ആദ്യ മലയാളി വിദർശ കെ വിനോദ് ആണ്.
വര്യ - ഇന്ത്യൻ എഐ മോഡൽ
ഇന്ത്യ എഐ മിഷൻ കുറഞ്ഞ ചെലവിൽ മികച്ച ഗുണനിലവാരമുള്ള വീഡിയോ സ്റ്റോറികൾ (റീൽസ്) നിർമ്മിക്കുന്നതിനായി തദ്ദേശീയമായി വികസിപ്പിച്ച എഐ മോഡൽ 'വര്യ' ആണ്. എഐ അധിഷ്ഠിത കമ്പനിയായ അവതാർ ആണ് ഇത് രൂപകൽപ്പന ചെയ്ത് നിർമ്മിച്ചത്.
എൽആർഎൽഎസ്സിഎം - ഇന്ത്യൻ ക്രൂസ് മിസൈൽ
യുഎസിന്റെ ടോമാഹോക്ക് മിസൈലിന് സമാനമായി ഇന്ത്യ നിർമ്മിച്ച മിസൈൽ ലോങ് റേഞ്ച് ലാൻഡ് അറ്റാക്ക് ക്രൂസ് മിസൈൽ (എൽആർഎൽഎസ്സിഎം) ആണ്. ആക്രമണ പരിധി: 1500 കിലോമീറ്റർ. നിർഭയ് മിസൈൽ പദ്ധതിയുടെ പരിഷ്കരിച്ച പതിപ്പ്. ഒഡീഷ തീരത്തെ എപിജെ അബ്ദുൾ കലാം ദ്വീപിൽ ആണ് പരീക്ഷണം. ശബ്ദത്തേക്കാൾ കുറഞ്ഞ വേഗം.
Current Affairs Quiz
Test your knowledge of the day's events. Select an option to reveal explanations.