Today's Current Affairs
Stay updated with daily news, questions, correct answers and explanations relevant to Kerala PSC exams
11/06/20268 NewsPolls Active
പ്രിയദർശിനി പദ്ധതി
കേരളത്തിൽ കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡറുകൾക്കും സൗജന്യ യാത്ര അനുവദിക്കുന്ന പദ്ധതിയുടെ പേര് 'പ്രിയദർശിനി' ആണ്.
2026 ഫിഫ ലോകകപ്പ്
2026-ലെ ഫിഫ ലോകകപ്പ് ഫുട്ബോൾ വേദികൾ യുഎസ്, കാനഡ, മെക്സിക്കോ എന്നിവയാണ്. ഉദ്ഘാടന മത്സരം മെക്സിക്കോയിലെ അസ്‌ടെക്ക സ്റ്റേഡിയത്തിൽ മെക്സിക്കോ vs ദക്ഷിണാഫ്രിക്ക. ഫൈനൽ ന്യൂയോർക്ക് ന്യൂജേഴ്‌സി സ്റ്റേഡിയത്തിൽ. 3 ലോകകപ്പ് ആതിഥ്യം വഹിക്കുന്ന ആദ്യ രാജ്യം: മെക്സിക്കോ. 3 ലോകകപ്പുകൾക്ക് വേദിയായ ആദ്യ സ്റ്റേഡിയം: അസ്‌ടെക്ക.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ദേവാലയ ഗോപുരം
ബാർസലോണയിലെ സഗ്രാദാ ഫമീലിയ പള്ളിയുടെ 'ടവർ ഓഫ് ജീസസ് ക്രൈസ്റ്റ്' (172.5 മീറ്റർ) ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ദേവാലയ ഗോപുരമാണ്. ശിൽപി: അന്റോണി ഗൗഡി. 1882-ൽ നിർമ്മാണം ആരംഭിച്ചു. യുനെസ്‌കോ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. നിലവിലെ മാർപ്പാപ്പ: ലിയോ പതിനാലാമൻ.
രാമവർമ കർണാടക സംഗീതരത്ന പുരസ്‌കാരം
വയലാർ രാമവർമ സാംസ്‌കാരിക വേദിയുടെ 2026-ലെ രാമവർമ കർണാടക സംഗീതരത്ന പുരസ്‌കാരം പ്രൊഫസർ വൈക്കം വേണുഗോപാൽ (മൃദംഗ വിദ്വാൻ) നേടി.
പ്രശസ്ത തമിഴ് സംവിധായകൻ പി. ഭാരതിരാജ അന്തരിച്ചു
2026 ജൂൺ 10-ന് 84-ആം വയസ്സിൽ പ്രശസ്ത തമിഴ് സിനിമാ സംവിധായകൻ പി. ഭാരതിരാജ അന്തരിച്ചു. 2004-ൽ പദ്മശ്രീ ലഭിച്ചിരുന്നു.
AI ഉപയോഗിച്ച് വികസിപ്പിച്ച വാക്‌സിൻ
AI ഉപയോഗിച്ച് വികസിപ്പിച്ച് മനുഷ്യനിൽ ആദ്യമായി പരീക്ഷിച്ച വാക്‌സിൻ നിർമ്മിച്ചത് കേംബ്രിഡ്ജ് സർവകലാശാലയാണ്.
നാസയുടെ X-59 വിമാനം
ശബ്ദത്തേക്കാൾ വേഗത്തിൽ ആദ്യമായി പറന്ന വിമാനം നാസയുടെ X-59 ആണ്. ക്വയറ്റ് സൂപ്പർ സോണിക് സാങ്കേതികവിദ്യ ഉപയോഗിക്കുന്നു.
കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്‌കാരം - മലയാളികൾ
2024 പുരസ്‌കാരം: ശ്രീദേവി രാജൻ (മോഹിനിയാട്ടം), ശശിധരൻ നായർ (സർഗാത്മക പരീക്ഷണങ്ങൾ), കലാമണ്ഡലം ഉണ്ണികൃഷ്ണൻ (കഥകളി സംഗീതം). 2025: തൃപ്പൂണിത്തുറ എൻ. രാധാകൃഷ്ണൻ (ഘടം), കലാമണ്ഡലം കൃഷ്ണകുമാർ (കഥകളി), ഗിരിജാ ചന്ദ്രൻ (മോഹിനിയാട്ടം), ടി.എസ്. നന്ദകുമാർ (മൃദംഗം - സമഗ്ര സംഭാവന).
Current Affairs Quiz
Test your knowledge of the day's events. Select an option to reveal explanations.