Today's Current Affairs
Stay updated with daily news, questions, correct answers and explanations relevant to Kerala PSC exams
09/06/20266 NewsPolls Active
ഓപ്പറേഷൻ തൂഫാൻ ഹെൽപ്‌ലൈൻ നമ്പർ
ലഹരി വിരുദ്ധ ഓപ്പറേഷൻ തൂഫാന്റെ ഹെൽപ്‌ലൈൻ നമ്പർ 9497979794 ആണ്. തൂഫാൻ ലഹരി വിരുദ്ധ ദിനം ജൂൺ 26 ആണ്.
മാനവ് സുതാറിന്റെ ചരിത്ര നേട്ടം
അഫ്ഗാനിസ്ഥാനെതിരെ അരങ്ങേറ്റ ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തിൽ 5 വിക്കറ്റ് നേടുന്ന 10-ാമത്തെ ഇന്ത്യൻ താരമായി സ്പിന്നർ മാനവ് സുതാർ മാറി. രണ്ട് ഇന്നിങ്‌സുകളിലുമായി ആകെ 7 വിക്കറ്റ് വീഴ്ത്തി.
ഇന്ത്യ-അഫ്ഗാനിസ്ഥാൻ ടെസ്റ്റ്: ഇന്ത്യയുടെ ഏറ്റവും വലിയ ഇന്നിങ്‌സ് വിജയം
അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യ ഒരു ഇന്നിങ്‌സിനും 300 റൺസിനും വിജയം നേടി. ഇത് ഇന്ത്യയുടെ ഏറ്റവും വലിയ ഇന്നിങ്‌സ് വിജയമാണ്.
2025-ലെ ദേശാഭിമാനി സാഹിത്യ പുരസ്‌കാരം
2025-ലെ ദേശാഭിമാനി സാഹിത്യ പുരസ്‌കാരങ്ങൾ: നോവൽ വിഭാഗത്തിൽ പി. വി. ഷാജികുമാർ ('മരണവംശം'), കഥ വിഭാഗത്തിൽ എൻ. പ്രഭാകരൻ ('ഒരു പിടി ഉപ്പ്'), കവിത വിഭാഗത്തിൽ പി. എൻ. ഗോപീകൃഷ്ണൻ ('തകർന്ന പള്ളിയാണ് വലിയ പള്ളി') എന്നിവർ പുരസ്‌കാരം നേടി.
സോജില ടണൽ - ലോകത്തെ ഏറ്റവും ഉയർന്ന പ്രദേശത്തെ നീളം കൂടിയ ട്യൂബ് ടണൽ
കശ്മീരിനെ ലഡാക്കുമായി ബന്ധിപ്പിക്കുന്ന സോജില ടണൽ ലോകത്തെ ഏറ്റവും ഉയർന്ന പ്രദേശത്തുള്ള നീളം കൂടിയ ട്യൂബ് ടണൽ ആണ്. മുഖ്യ തുരങ്കത്തിന്റെ നീളം 13.153 കിലോമീറ്ററും ചെറുതുരങ്കങ്ങൾ, പാലങ്ങൾ, സർവീസ് റോഡ് ഉൾപ്പെടെ ആകെ ദൂരം 30.894 കിലോമീറ്ററും ആണ്. കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയാണ്.
സംസ്ഥാന ഫിഷറീസ്-ഗതാഗത മന്ത്രിമാർ
കേരള സംസ്ഥാന ഫിഷറീസ് മന്ത്രി വി. ഇ. അബ്ദുൾ ഗഫൂർ ആണ്. ഗതാഗത മന്ത്രി സി. പി. ജോണും ആണ്.
Current Affairs Quiz
Test your knowledge of the day's events. Select an option to reveal explanations.