Today's Current Affairs
Stay updated with daily news, questions, correct answers and explanations relevant to Kerala PSC exams
08/06/20264 NewsPolls Active
ടോം സ്വയറിന് 150 വയസ്സ്
അമേരിക്കൻ എഴുത്തുകാരൻ മാർക് ട്വെയ്‌നിന്റെ 'ദ് അഡ്വഞ്ചേഴ്‌സ് ഓഫ് ടോം സ്വയർ' എന്ന നോവലിന് 2026 ജൂൺ 9-ന് 150 വയസ്സ് തികയുന്നു. 1876-ലാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്. ടോം സ്വയർ, ഹക്കിൾബെറി ഫിൻ എന്നിവയാണ് പ്രധാന കഥാപാത്രങ്ങൾ. മാർക് ട്വെയ്‌നിന്റെ യഥാർത്ഥ നാമം സാമുവൽ ലാങ്‌ഹോൺ ആണ്.
ഫ്രഞ്ച് ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം അലക്‌സാണ്ടർ സ്വരേവിന്
ജർമൻ താരം അലക്‌സാണ്ടർ സ്വരേവ് 2026 ഫ്രഞ്ച് ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം നേടി. ഇറ്റലിയുടെ ഫ്‌ളാവിയോ കൊബോലിയെ തോൽപ്പിച്ചാണ് കിരീടം നേടിയത്. ഇത് സ്വരേവിന്റെ കന്നി ഗ്രാൻഡ്സ്ലാം കിരീടമാണ്. ബോറിസ് ബെക്കർ 1996-ൽ ഓസ്‌ട്രേലിയൻ ഓപ്പൺ നേടിയശേഷം ആദ്യമായൊരു ജർമൻ താരം ഗ്രാൻഡ്സ്ലാം നേടി. വനിതാ സിംഗിൾസ് ജേത്രി: മിറ ആൻഡ്രീവ.
ദേശീയ റെക്കോർഡ് കുറിച്ച മലയാളി അത്‌ലറ്റ്
അണ്ടർ 20 ആൺകുട്ടികളുടെ 110 മീറ്റർ ഹർഡിൽസിൽ മലയാളിയായ സി. കെ. ഫസലുൽ ഹഖ് ദേശീയ റെക്കോർഡ് കുറിച്ചു.
ഇന്ത്യയുടെ മൊത്ത പ്രത്യുൽപ്പാദന നിരക്ക് (TRF) 1.9
രജിസ്ട്രാർ ജനറൽ ആൻഡ് സെൻസസ് കമ്മിഷണർ ഓഫീസ് പുറത്തുവിട്ട 2024-ലെ സാംപിൾ രജിസ്‌ട്രേഷൻ സിസ്റ്റം കണക്കുകൾ പ്രകാരം ഇന്ത്യയുടെ ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ് (TRF) 1.9 ആണ്. ഇത് ജനസംഖ്യ നിലനിർത്താൻ ആവശ്യമായ റിപ്ലേസ്‌മെന്റ് ലെവലിൽ താഴെയാണ്. കേരളം, തമിഴ്‌നാട്, പശ്ചിമബംഗാൾ സംസ്ഥാനങ്ങളുടെ TRF: 1.3. ഏറ്റവും കുറവ് TRF ഉള്ളത്: ഡൽഹി (1.2). ഇന്ത്യയുടെ ആകെ ജനസംഖ്യ: 146 കോടി.
Current Affairs Quiz
Test your knowledge of the day's events. Select an option to reveal explanations.