Daily Update

Today's Current Affairs

Stay updated with daily news, questions, correct answers and explanations relevant to Kerala PSC exams

23/05/20265 NewsPolls Active

1

തിരുവഞ്ചൂർ രാധാകൃഷ്ണൻ നിയമസഭാ സ്പീക്കർ

കേരളത്തിന്റെ പതിനാറാം നിയമസഭയുടെ സ്പീക്കറായി തിരുവഞ്ചൂർ രാധാകൃഷ്ണനെ തിരഞ്ഞെടുത്തു. 101 വോട്ടുകൾ നേടിയാണ് അദ്ദേഹം ഈ പദവിയിലെത്തിയത്. എ.സി. മൊയ്തീൻ (35 വോട്ട്), ബി.ബി. ഗോപകുമാർ (3 വോട്ട്) എന്നിവരായിരുന്നു എതിർ സ്ഥാനാർത്ഥികൾ.

2

ആർബിഐയിൽ നിന്നും റെക്കോർഡ് ലാഭവിഹിതം

2025-26 സാമ്പത്തിക വർഷത്തിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കേന്ദ്ര സർക്കാരിന് 2.87 ലക്ഷം കോടി രൂപ ലാഭവിഹിതമായി നൽകി. ആർബിഐയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലാഭവിഹിതമാണിത്.

3

സ്ലോ ഫുഡ് പ്രസ്ഥാനത്തിന്റെ സ്ഥാപകൻ അന്തരിച്ചു

ഫാസ്റ്റ് ഫുഡ് സംസ്കാരത്തിന് ബദലായി 'സ്ലോ ഫുഡ്' പ്രസ്ഥാനത്തിന് തുടക്കം കുറിച്ച കാർലോ പെട്രിനി അന്തരിച്ചു. 160-ൽ അധികം രാജ്യങ്ങളിൽ പടർന്നു കിടക്കുന്ന ഈ പ്രസ്ഥാനം 1989-ലാണ് ഔദ്യോഗികമായി രൂപംകൊണ്ടത്.

4

കർഷകർക്കായി അഗ്രിസ്റ്റാക് രജിസ്ട്രി

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ആനുകൂല്യങ്ങൾ കർഷകരിലേക്ക് നേരിട്ട് എത്തിക്കുന്നതിനായി 'അഗ്രിസ്റ്റാക് കർഷ രജിസ്ട്രി' നടപ്പിലാക്കുന്നു. കർഷകരുടെ വിവരങ്ങൾ ഡിജിറ്റലായി ഏകീകരിക്കുന്ന പദ്ധതിയാണിത്.

5

ആൻസി സോജന് മീറ്റ് റെക്കോർഡോടെ സ്വർണം

ഫെഡറേഷൻ കപ്പ് ദേശീയ അത്ലറ്റിക്സിൽ ലോങ്ജംപിൽ 6.75 മീറ്റർ ദൂരം ചാടി മലയാളി താരം ആൻസി സോജൻ പുതിയ മീറ്റ് റെക്കോർഡോടെ സ്വർണം നേടി.

Current Affairs Quiz

Test your knowledge of the day's events. Select an option to reveal explanations.

1

16-ാം നിയമസഭയുടെ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട തിരുവഞ്ചൂർ രാധാകൃഷ്ണന് എത്ര വോട്ടുകളാണ് ലഭിച്ചത്?

Select an option to reveal the answer
2

നിലവിലെ ആർബിഐ (RBI) ഗവർണർ ആരാണ്?

Select an option to reveal the answer
3

2026 മേയ് മാസത്തിൽ ഇന്ത്യ സന്ദർശിച്ച സൈപ്രസ് പ്രസിഡന്റ് ആരാണ്?

Select an option to reveal the answer
4

കർഷകർക്ക് ആനുകൂല്യങ്ങൾ എത്തിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കുന്ന ഡിജിറ്റൽ രജിസ്ട്രി ഏത്?

Select an option to reveal the answer
5

ഫിഫ അണ്ടർ 17 (U-17) ലോകകപ്പിന് വേദിയാകുന്ന രാജ്യം ഏത്?

Select an option to reveal the answer
6

സ്ത്രീകളെ കൂടുതലായി ബാധിക്കുന്ന 'ലൂപസ്' (Lupus) ഏത് വിഭാഗത്തിൽപ്പെടുന്ന രോഗമാണ്?

Select an option to reveal the answer
7

നാഷണൽ ജിയോഗ്രാഫിക് സൊസൈറ്റിയുടെ 'ഡോൾഫിൻ ഇന്റലിജൻസ്' പദ്ധതി നടപ്പിലാക്കുന്ന കേരളത്തിലെ സർവകലാശാല ഏതാണ്?

Select an option to reveal the answer