Daily Update

Today's Current Affairs

Stay updated with daily news, questions, correct answers and explanations relevant to Kerala PSC exams

20/05/20265 NewsPolls Active

1

ഉഷ്ണതരംഗ മുന്നറിയിപ്പിൽ മാറ്റം

ഉഷ്ണതരംഗ മുന്നറിയിപ്പുകൾ കൂടുതൽ കൃത്യമാക്കുന്നതിനായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) 'പെർസന്റൈൽ ത്രെഷ്ഹോൾഡ് സംവിധാനം' നടപ്പാക്കുന്നു. അന്തരീക്ഷത്തിലെ താപനിലയ്ക്കൊപ്പം ഈർപ്പത്തിന്റെ അളവ് കൂടി (Humidity) കണക്കിലെടുത്താണ് ഈ പുതിയ രീതിയിലൂടെ മുന്നറിയിപ്പ് നൽകുന്നത്.

2

കേരളത്തിന്റെ സാമ്പത്തിക ധവളപത്രം

സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി വിലയിരുത്തുന്നതിനായുള്ള ധവളപത്രം തയ്യാറാക്കാൻ കെ.എം. ചന്ദ്രശേഖർ അധ്യക്ഷനായ സമിതിയെ നിയമിച്ചു. മുൻ ക്യാബിനറ്റ് സെക്രട്ടറി കൂടിയാണ് അദ്ദേഹം.

3

ഇന്ത്യ-നോർഡിക് ഉച്ചകോടി

മൂന്നാമത് ഇന്ത്യ-നോർഡിക് ഉച്ചകോടി നോർവേയിലെ ഓസ്ലോയിൽ നടന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ഉച്ചകോടിയിൽ നോർഡിക് രാജ്യങ്ങളുമായുള്ള സാങ്കേതിക-സാമ്പത്തിക സഹകരണം വർദ്ധിപ്പിക്കാൻ തീരുമാനമായി.

4

റെയിൽവേ ലോഗോയിൽ പുതിയ മാറ്റം

ഇന്ത്യൻ റെയിൽവേയുടെ ഔദ്യോഗിക ലോഗോയിൽ നക്ഷത്രങ്ങളുടെ എണ്ണം 17-ൽ നിന്നും 18 ആയി ഉയർത്തി. പുതുതായി രൂപീകരിച്ച സൗത്ത് കോസ്റ്റ് റെയിൽവേയെ പ്രതിനിധീകരിച്ചാണ് 18-ാമത്തെ നക്ഷത്രം ഉൾപ്പെടുത്തിയത്. ഇത് ജൂൺ 1 മുതൽ പ്രാബല്യത്തിൽ വരും.

5

ഭിന്നശേഷിക്കാർക്കായി 'അൻപ് വീട്'

സംസ്ഥാനത്തെ ഭിന്നശേഷിക്കാർക്ക് സുരക്ഷിതമായ താമസവും സംരക്ഷണവും ഉറപ്പാക്കുന്നതിനായി കേരള സർക്കാർ 'അൻപ് വീട്' എന്ന പദ്ധതി ആവിഷ്കരിച്ചു.

Current Affairs Quiz

Test your knowledge of the day's events. Select an option to reveal explanations.

1

ഉഷ്ണതരംഗ മുന്നറിയിപ്പിനായി ഐഎംഡി (IMD) നടപ്പാക്കുന്ന പുതിയ സംവിധാനം ഏതാണ്?

Select an option to reveal the answer
2

കേരളത്തിന്റെ സാമ്പത്തിക ധവള പത്രം തയ്യാറാക്കാൻ നിയമിച്ച സമിതിയുടെ അധ്യക്ഷൻ ആരാണ്?

Select an option to reveal the answer
3

ഭാരതീയ ന്യായ സംഹിത (BNS) രാജ്യത്ത് നിലവിൽ വന്നത് എന്നാണ്?

Select an option to reveal the answer
4

2026-ലെ ബ്രിക്സ് (BRICS) ഉച്ചകോടിക്ക് വേദിയാകുന്ന നഗരം ഏതാണ്?

Select an option to reveal the answer
5

ഇന്ത്യൻ റെയിൽവേയുടെ പുതിയ ലോഗോയിൽ എത്ര നക്ഷത്രങ്ങളാണ് ഉള്ളത്?

Select an option to reveal the answer
6

പാകിസ്താനിലെ ലാഹോറിലുള്ള ഇസ്ലാംപുര തെരുവ് ഏത് പേരിലാണ് പുനർനാമകരണം ചെയ്തത്?

Select an option to reveal the answer
7

ലോക മെട്രോളജി ദിനമായി ആചരിക്കുന്നത് എന്നാണ്?

Select an option to reveal the answer