Loading...
Loading...
Stay updated with daily news, questions, correct answers and explanations relevant to Kerala PSC exams
27/06/202610 NewsPolls Active
ഇരട്ടഭൂകമ്പം ദുരന്തം വിതച്ച വെനസ്വേലയ്ക്ക് ഇന്ത്യ നൽകിയ ദുരിതാശ്വാസ ദൗത്യത്തിന്റെ പേര് 'ഓപ്പറേഷൻ അമിസ്റ്റഡ്' ആണ്.
2026 ജൂണിൽ ഏക സിവിൽ കോഡ് ബിൽ നിയമസഭയിൽ അവതരിപ്പിക്കുന്ന സംസ്ഥാനം പശ്ചിമബംഗാൾ ആണ്.
വിക്രം സാരാഭായ് സ്പേസ് സെന്ററിന്റെ (VSSC) പുതിയ ഡയറക്ടർ ഡോ യു പി രാജീവ് ആണ്. ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്ററിന്റെ (LPSC) ഡയറക്ടർ: എൻ ജയൻ. IPRC ഡയറക്ടർ: നാരായണൻ അപ്പു. IISU ഡയറക്ടർ: ജോമി ജെ ചാമൻ.
2040-ൽ മനുഷ്യനെ ചന്ദ്രനിൽ എത്തിക്കാനുള്ള ഇന്ത്യയുടെ ദൗത്യത്തിൽ ഉപയോഗിക്കുന്ന റോക്കറ്റ് NGLV (Next Generation Launch Vehicle) ആണ്. LVM3-യുടെ മൂന്നരിരട്ടി ഭാരം വഹിക്കാൻ കഴിയും. താഴ്ന്ന ഭ്രമണപഥത്തിൽ 30 ടൺ വരെ ഭാരം എത്തിക്കാൻ സാധിക്കും. VSSC ആണ് രൂപകൽപ്പന ചെയ്യുന്നത്.
കേരളത്തിൽ എറണാകുളം ജില്ലയിലെ പട്ടണത്തിൽ നിന്ന് സ്പാനിഷ്, ഐബീരിയൻ സംസ്കാരങ്ങളുടെ ഭാഗമായ പുരാതന ആംഫോറ (ഭരണി) അവശിഷ്ടങ്ങൾ കണ്ടെത്തി. ഇന്ത്യയിൽ വിദേശ മൺപാത്രങ്ങളുടെ അവശിഷ്ടങ്ങൾ ഏറ്റവും കൂടുതൽ കണ്ടെത്തിയത് പട്ടണത്തിലാണ്.
OpenAI അവതരിപ്പിച്ച AI ചിപ്പ് 'ജലപീനോ' (Jalapeño) ആണ്.
കൊച്ചി മെട്രോയുടെ മൾട്ടിമോഡൽ ഇന്റഗ്രേഷൻ പദ്ധതിക്ക് UITP IMPACT Award-2026 ലഭിച്ചു. മെട്രോ റെയിൽ, വാട്ടർ മെട്രോ, ഫീഡർ സർവീസുകൾ, നടപ്പാതകൾ, സൈക്കിൾ ഷെയറിങ്, ഡിജിറ്റൽ മൊബിലിറ്റി എന്നിവ അടങ്ങിയ പദ്ധതി.
ISRO ഭാവിയിൽ നിർമ്മിക്കുന്ന ചാന്ദ്ര ലാൻഡറുകളിൽ ഉൾപ്പെടുന്ന ന്യൂക്ലിയർ താപ സംവിധാനത്തിൽ ഉപയോഗിക്കുന്ന ആണവ മൂലകം പ്ലൂട്ടോണിയം 238 ആണ്. ലാൻഡറിന്റെ ആയുസ് 200 ദിവസം വരെ വർദ്ധിക്കും.
ഫാസ്റ്റ് ബ്രീഡർ റിയാക്ടറിൽ നിന്നും ഉൽപ്പാദിപ്പിക്കുന്ന ആണവ താപം ഉപയോഗിച്ച് കോപ്പർ-ക്ലോറിൻ തെർമോകെമിക്കൽ പ്രക്രിയ വഴി ലോകത്ത് ആദ്യമായി ഹൈഡ്രജൻ ഉൽപ്പാദിച്ച രാജ്യം ഇന്ത്യ ആണ്. കൽപ്പാക്കം ആണവ നിലയമാണ് നേട്ടം കൈവരിച്ചത്.
അഞ്ച് ഫുട്ബോൾ ലോകകപ്പുകൾ കളിക്കുന്ന ആദ്യ ഏഷ്യക്കാരൻ ജപ്പാന്റെ യൂട്ടോ നഗാട്ടോമോ ആണ്.
Current Affairs Quiz
Test your knowledge of the day's events. Select an option to reveal explanations.