Loading...
Loading...
Stay updated with daily news, questions, correct answers and explanations relevant to Kerala PSC exams
24/06/202612 NewsPolls Active
2006 മുതല്‍ 2026 വരെ തുടര്‍ച്ചയായി ആറ് ഫിഫ ലോകകപ്പുകളില്‍ ഗോള്‍ നേടിയ ആദ്യ താരമായി പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ലോകകപ്പില്‍ ഇരട്ടഗോള്‍ നേടുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോര്‍ഡും സ്വന്തമാക്കി.
ഒന്നര വര്‍ഷത്തിനിടെ 1000 കപ്പലുകള്‍ എത്തിയ ലോകത്തിലെ ആദ്യ തുറമുഖമായി വിഴിഞ്ഞം മാറി. ആയിരാമത്തെ കപ്പല്‍ എം.എസ്.സി ലൂസിയാനയാണ്.
പോലീസ് സ്റ്റേഷന്‍ പരിസരങ്ങളില്‍ വര്‍ഷങ്ങളായി കെട്ടിക്കിടക്കുന്ന കേസുകളിലെ വാഹനങ്ങള്‍ നീക്കം ചെയ്യാന്‍ ആഭ്യന്തര വകുപ്പ് 'സ്‌പേസ്' പദ്ധതി നടപ്പാക്കുന്നു.
കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ പുതിയ വൈസ് ചെയര്‍മാനായി ഡോ. അച്യുത് ശങ്കര്‍ നിയമിതനായി.
ഇന്ത്യയിലെ മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളുടെ എപെക്‌സ് അസോസിയേഷനായ സാ-ധന്റെ ചെയര്‍മാനായി ഡോ. കെ. പോള്‍ തോമസ് തുടര്‍ച്ചയായി രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെട്ടു.
2024-25 സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തിന്റെ ജിഎസ്ഡിപി വളര്‍ച്ച 9.97 ശതമാനമായി രേഖപ്പെടുത്തി. ഇന്ത്യയുടെ ജിഡിപിയിലേക്കുള്ള കേരളത്തിന്റെ സംഭാവന 3.78 ശതമാനമാണ്.
കേരള നിയമസഭയില്‍ ഡെപ്യൂട്ടി സ്പീക്കര്‍ക്ക് ഉപക്ഷേപവും ശ്രദ്ധക്ഷണിക്കലും അവതരിപ്പിക്കാന്‍ സ്പീക്കര്‍ അനുമതി നല്‍കി.
2026 ജൂണില്‍ നൈജര്‍ അന്താരാഷ്ട്ര കോടതിയില്‍നിന്ന് (ICJ) പിന്മാറുന്നതായി പ്രഖ്യാപിച്ചു.
2026-ലെ നാറ്റോ ഉച്ചകോടി തുര്‍ക്കിയിലെ അങ്കാറയില്‍ നടക്കും.
കിന്റര്‍ഗാര്‍ട്ടന്‍ മുതല്‍ പോസ്റ്റ് ഗ്രാജ്വേഷന്‍ വരെ സര്‍ക്കാര്‍ സ്‌കൂളുകളിലും കോളേജുകളിലും സൗജന്യ വിദ്യാഭ്യാസം നല്‍കുന്ന സംസ്ഥാനമായി ഒഡീഷ.
അമേരിക്കന്‍ സംഗീതലോകത്തെ ഇതിഹാസവും അഞ്ച് ഗ്രാമി പുരസ്‌കാര ജേതാവുമായ ക്ലൈവ് ഡേവിസ് 2026 ജൂണില്‍ അന്തരിച്ചു.
2026 ജൂണിലെ ഐസിസി വനിതാ ടി20 ബൗളിങ് റാങ്കിങ്ങില്‍ ഇന്ത്യന്‍ സ്പിന്നര്‍ ശ്രീചരണി ഒന്നാം സ്ഥാനത്തെത്തി.
Current Affairs Quiz
Test your knowledge of the day's events. Select an option to reveal explanations.