Loading...
Loading...
Stay updated with daily news, questions, correct answers and explanations relevant to Kerala PSC exams
23/06/20269 NewsPolls Active
ഫിഫ ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരം ലയണൽ മെസ്സിയാണ്. ആകെ 18 ഗോളുകൾ. ജർമൻ താരം മിറോസ്ലോവ് ക്ലോസെയുടെ (16) പുരുഷ റെക്കോർഡും ബ്രസീൽ വനിതാ താരം മാർത്തയുടെ (17) ഓൾ-ടൈം റെക്കോർഡും മറികടന്നു. തുടർച്ചയായി ആറ് ലോകകപ്പുകളിൽ ഗോൾ നേടുന്ന താരമെന്ന റെക്കോർഡും മെസ്സി നേടി.
2026 ജൂണിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി കിയ സ്റ്റാമർ രാജിവച്ചു. ലേബർ പാർട്ടി നേതാവാണ് കിയ സ്റ്റാമർ.
ലോകത്തിലെ ഏറ്റവും വലിയ മെസ്സേജിങ് ആപ്ലിക്കേഷനായ വാട്സ്ആപ്പിന്റെ മേധാവിയായ ഇന്ത്യക്കാരൻ കുനാൽ ഷാ ആണ്. ഫിൻടെക് സ്റ്റാർട്ടപ്പ് ക്രെഡിന്റെ സ്ഥാപകനാണ് ഇദ്ദേഹം. വാട്സ്ആപ്പിന്റെ മാതൃ കമ്പനിയായ മെറ്റ ക്രെഡിൽ 8550 കോടി രൂപ നിക്ഷേപം നടത്തിയതിനെ തുടർന്നാണ് സ്ഥാനലബ്ദി. വിൽ കാത്കാർട്ടിന്റെ പിൻഗാമിയാണ് കുനാൽ ഷാ.
2026 ജൂണിൽ മുൻ ക്യൂബൻ വൈസ് പ്രസിഡന്റ് റമീറോ വാൽഡസ് (94) അന്തരിച്ചു. 1953-ലെ മൊൻകാഡ ബാരക്സ് ആക്രമണത്തിൽ ഫിദൽ കാസ്ട്രോയോടൊപ്പം പങ്കെടുത്തു.
ഓപ്പറേഷൻ സിന്ദൂറിൽ ഉപയോഗിച്ച ചാവേർ ഡ്രോണുകൾ കാമികാസി ഡ്രോണുകൾ എന്നറിയപ്പെടുന്നു.
യുഎൻ കോൺഫറൻസ് ഓൺ ട്രേഡ് ആൻഡ് ഡവലപ്മെന്റിന്റെ റിപ്പോർട്ട് അനുസരിച്ച് ലോകത്തിലെ ഏറ്റവും വലിയ കപ്പൽ പൊളിക്കൽ രാജ്യം ഇന്ത്യ ആണ്. ആഗോള കപ്പൽ പൊളിക്കൽ വിപണിയിൽ ഇന്ത്യയുടെ പങ്ക് 2025-ൽ 35.4% (2024-ൽ 30.1%).
2026 ജൂണിൽ പടിഞ്ഞാറൻ-മധ്യ യൂറോപ്പിൽ കടുത്ത ചൂടിന് കാരണമായ കാലാവസ്ഥാ പ്രതിഭാസം ആഫ്രിക്കൻ ആന്റി സൈക്ലോൺ ആണ്. സഹാറ മരുഭൂമിയിൽ നിന്നുള്ള ഉഷ്ണവായുവാണ് ഇത് രൂപപ്പെടുത്തുന്നത്.
ജൂൺ 23 ലോക ഒളിമ്പിക് ദിനമാണ്.
യുഎസിൽ നാല് പ്രസിഡന്റുമാരുടെ കീഴിൽ അഞ്ച് തവണ ഫെഡറൽ റിസർവ് ചെയർമാനായിരുന്ന അലൻ ഗ്രീൻസ്പാൻ (100) 2026 ജൂണിൽ അന്തരിച്ചു. 'ദ മാസ്ട്രോ' എന്ന് അറിയപ്പെട്ടു.
Current Affairs Quiz
Test your knowledge of the day's events. Select an option to reveal explanations.