Loading...
Loading...
Stay updated with daily news, questions, correct answers and explanations relevant to Kerala PSC exams
23/05/20265 NewsPolls Active
കേരളത്തിന്റെ പതിനാറാം നിയമസഭയുടെ സ്പീക്കറായി തിരുവഞ്ചൂർ രാധാകൃഷ്ണനെ തിരഞ്ഞെടുത്തു. 101 വോട്ടുകൾ നേടിയാണ് അദ്ദേഹം ഈ പദവിയിലെത്തിയത്. എ.സി. മൊയ്തീൻ (35 വോട്ട്), ബി.ബി. ഗോപകുമാർ (3 വോട്ട്) എന്നിവരായിരുന്നു എതിർ സ്ഥാനാർത്ഥികൾ.
2025-26 സാമ്പത്തിക വർഷത്തിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കേന്ദ്ര സർക്കാരിന് 2.87 ലക്ഷം കോടി രൂപ ലാഭവിഹിതമായി നൽകി. ആർബിഐയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലാഭവിഹിതമാണിത്.
ഫാസ്റ്റ് ഫുഡ് സംസ്കാരത്തിന് ബദലായി 'സ്ലോ ഫുഡ്' പ്രസ്ഥാനത്തിന് തുടക്കം കുറിച്ച കാർലോ പെട്രിനി അന്തരിച്ചു. 160-ൽ അധികം രാജ്യങ്ങളിൽ പടർന്നു കിടക്കുന്ന ഈ പ്രസ്ഥാനം 1989-ലാണ് ഔദ്യോഗികമായി രൂപംകൊണ്ടത്.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ആനുകൂല്യങ്ങൾ കർഷകരിലേക്ക് നേരിട്ട് എത്തിക്കുന്നതിനായി 'അഗ്രിസ്റ്റാക് കർഷ രജിസ്ട്രി' നടപ്പിലാക്കുന്നു. കർഷകരുടെ വിവരങ്ങൾ ഡിജിറ്റലായി ഏകീകരിക്കുന്ന പദ്ധതിയാണിത്.
ഫെഡറേഷൻ കപ്പ് ദേശീയ അത്ലറ്റിക്സിൽ ലോങ്ജംപിൽ 6.75 മീറ്റർ ദൂരം ചാടി മലയാളി താരം ആൻസി സോജൻ പുതിയ മീറ്റ് റെക്കോർഡോടെ സ്വർണം നേടി.
Current Affairs Quiz
Test your knowledge of the day's events. Select an option to reveal explanations.