Loading...
Loading...
Stay updated with daily news, questions, correct answers and explanations relevant to Kerala PSC exams
21/06/20269 NewsPolls Active
ജൂൺ 21 ലോക സംഗീത ദിനവും രാജ്യാന്തര യോഗ ദിനവുമാണ്.
2026 ജൂൺ 20-ന് 92-ആം വയസ്സിൽ പ്രശസ്ത മലയാള കവി പി നാരായണക്കുറുപ്പ് അന്തരിച്ചു. 2022-ൽ പദ്മശ്രീ ലഭിച്ചു. കേരള സാഹിത്യ അക്കാദമി അവാർഡ്, ഓടക്കുഴൽ അവാർഡ്, കേരള പാണിനി പുരസ്കാരം, വള്ളത്തോൾ പുരസ്കാരം എന്നിവ നേടിയിരുന്നു.
വിദ്യാർഥികളിൽ കാർഷിക സംസ്കാരം വളർത്തിയെടുക്കാൻ സ്കൂളുകളിൽ ആരംഭിക്കുന്ന ക്ലബ് 'കതിർ ക്ലബ്' ആണ്.
കേരള സംസ്ഥാന എക്സൈസ്, സഹകരണ വകുപ്പ് മന്ത്രി എം ലിജു ആണ്.
സമഗ്ര സംഭാവനയ്ക്കുള്ള സമസ്ത കേരള സാഹിത്യ പരിഷത്ത് പുരസ്കാരം ഡോ എസ് കെ വസന്ത് നേടി.
AFI ഏർപ്പെടുത്തിയ സമഗ്ര സംഭാവനയ്ക്കുള്ള പ്രഥമ പുരസ്കാരം നേടിയ മലയാളികൾ പി ടി ഉഷയും അഞ്ജു ബോബി ജോർജും ആണ്. ഗുർബച്ചൻ സിങ് രൻധാവ (ഡെക്കാത്ലൺ), ബഹാദൂർ സിങ് ചൗഹാൻ (പരിശീലകൻ) എന്നിവർക്കും പുരസ്കാരം ലഭിച്ചു. 2025-ലെ മികച്ച പുരുഷ താരം: നീരജ് ചോപ്ര (ജാവലിൻ ത്രോ), മികച്ച വനിതാ താരം: പാരുൽ ചൗധരി (സ്റ്റീപ്പിൾ ചേസ്).
ജനകീയ പ്രക്ഷോഭത്തെ തടയാൻ 2026 ജൂണിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാജ്യം ബൊളീവിയ ആണ്. ബൊളീവിയൻ പ്രസിഡന്റ്: റോഡ്രിഗോ പാസ്.
ട്വന്റി20 ക്രിക്കറ്റിൽ 200 മത്സരം തികയ്ക്കുന്ന ആദ്യ താരം ഹർമൻപ്രീത് കൗർ ആണ്. ഇന്ത്യൻ വനിതാ ടീം ക്യാപ്റ്റനാണ് ഹർമൻപ്രീത്.
അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ (AIFF) പുതിയ പേര് 'ഫുട്ബോൾ ഫെഡറേഷൻ ഓഫ് ഭാരത്' ആണ്.
Current Affairs Quiz
Test your knowledge of the day's events. Select an option to reveal explanations.