Loading...
Loading...
Stay updated with daily news, questions, correct answers and explanations relevant to Kerala PSC exams
18/05/20265 NewsPolls Active
2026 മേയ് 18-ന് വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള 21 അംഗ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായാണ് അദ്ദേഹം ചുമതലയേറ്റത്. പറവൂർ മണ്ഡലത്തെയാണ് അദ്ദേഹം പ്രതിനിധീകരിക്കുന്നത്.
കേരളത്തിന്റെ 16-ാം നിയമസഭയുടെ സ്പീക്കറായി തിരുവഞ്ചൂർ രാധാകൃഷ്ണനെയും ഡെപ്യൂട്ടി സ്പീക്കറായി ഷാനിമോൾ ഉസ്മാനെയും തിരഞ്ഞെടുത്തു.
ഭരണഘടനയുടെ 123-ാം അനുച്ഛേദപ്രകാരം പുറപ്പെടുവിച്ച ഓർഡിനൻസിലൂടെ സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം 34-ൽ നിന്നും 38 ആയി ഉയർത്തി.
സ്വീഡൻ സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആ രാജ്യത്തിന്റെ 'റോയൽ ഓർഡർ ഓഫ് ദ് പോളാർ സ്റ്റാർ' പുരസ്കാരം ലഭിച്ചു. മോദിക്ക് ലഭിക്കുന്ന 31-ാമത്തെ അന്താരാഷ്ട്ര പുരസ്കാരമാണിത്.
കാമി റീത്ത ഷേർപ 32-ാം തവണയും എവറസ്റ്റ് കീഴടക്കി തന്റെ തന്നെ റെക്കോർഡ് പുതുക്കി. വനിതകളിൽ ലക്പ ഷേർപ 11 തവണ എവറസ്റ്റ് കീഴടക്കി പർവത രാജ്ഞി എന്ന പദവി നിലനിർത്തി.
Current Affairs Quiz
Test your knowledge of the day's events. Select an option to reveal explanations.