Loading...
Loading...
Stay updated with daily news, questions, correct answers and explanations relevant to Kerala PSC exams
17/06/202610 NewsPolls Active
ഫിഫ ലോകകപ്പിൽ തുടക്കം മുതൽ കളിക്കുന്ന ആദ്യ ഇന്ത്യൻ വംശജൻ ന്യൂസീലൻഡ് താരം സർപ്രീത് സിങ് ആണ്. ഇറാനെതിരെയുള്ള മത്സരത്തിലാണ് ബൂട്ടണിഞ്ഞത്.
യുഎസ്-ഇറാൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ധാരണാപത്രം ഒപ്പിടുന്നത് ലുസേൺ, സ്വിറ്റ്സർലൻഡ് വച്ചാണ്. മധ്യസ്ഥർ: ഖത്തർ, പാക്കിസ്ഥാൻ.
1943-ലെ ബംഗാൾ ക്ഷാമം ചർച്ചിൽ മനപ്പൂർവം സൃഷ്ടിച്ചതാണെന്ന് വാദിക്കുന്ന വീഡിയോ ഇൻസ്റ്റലേഷനായ 'പെർസിസ്റ്റൻസ്' തയ്യാറാക്കിയത് ഹെലൻ കാമക്ക് (ബ്രിട്ടൺ) ആണ്. 2025 സെപ്തംബറിൽ പ്രദർശനത്തിന് എത്തി വിവാദമായി.
ഇന്ത്യയിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പേരിൽ റോഡ് നൽകിയ നഗരം ഹൈദരാബാദ്, തെലങ്കാന ആണ്.
2026 ഫിഫ ലോകകപ്പിലെ ഭാഗ്യമുദ്രകൾ (Mascots): മേപ്പിൾ, സായു, ക്ലച്ച്.
കേരളത്തിൽ പുതുതായി രൂപീകരിച്ച വകുപ്പ് 'വയോജന വകുപ്പ്' ആണ്. കേരളത്തിൽ ആകെ 49 വകുപ്പുകൾ. വകുപ്പുകളുടെ പട്ടികയിൽ 10-ാം സ്ഥാനം. ചുമതലകൾ: മുതിർന്ന പൗരരുമായി ബന്ധപ്പെട്ട നിയമം, നയം, കേന്ദ്ര-സംസ്ഥാന പദ്ധതി നടത്തിപ്പ്, വയോജനക്ഷേമ കമ്മീഷൻ, വയോജന സദനങ്ങൾ എന്നിവ.
2026 ജൂണിൽ യൂണിക്കോൺ പദവി ലഭിച്ച ഇന്ത്യൻ എഐ കമ്പനി 'സർവം' ആണ്. 100 കോടി ഡോളർ മൂല്യമുള്ള സ്റ്റാർട്ടപ്പുകളാണ് യൂണിക്കോണുകൾ. ചാറ്റ് ജിപിടിക്കും ഡീപ്സീക്കിനും ബദൽ നിർമ്മിക്കുന്ന കമ്പനിയാണ് സർവം. 30 ബില്യൺ, 105 ബില്യൺ പരാമീറ്റർ എഐ മോഡലുകൾ. നിലവിൽ 150 കോടി ഡോളർ മൂല്യം.
ടൈം മാഗസിൻ തയ്യാറാക്കിയ 2026-ൽ ലോകത്തെ ഏറ്റവും സ്വാധീനിച്ച 100 കായിക താരങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച ഏക ഇന്ത്യൻ താരം സ്മൃതി മന്ഥന ആണ്.
പോർച്ചുഗലിൽ നടക്കുന്ന ഐടിഎഫ് ലോക ടെന്നീസ് മാസ്റ്റേഴ്സ് ടീം ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ടീമിനെ നയിക്കുന്ന മലയാളി താരം ആലീസ് ജോയി ആണ്.
അട്ടപ്പാടിയിലെ വനിത കർഷകർ വിളയിക്കുന്ന മധുരക്കിഴങ്ങുകളിൽ നിന്ന് പൊടി, ഹെൽത്തി മിക്സ് സൂപ്പ്, ചിപ്സ് എന്നിവ വിപണിയിലെത്തിക്കുന്ന പദ്ധതിയുടെ പേര് 'പുനർജീവന മധുരം' ആണ്.
Current Affairs Quiz
Test your knowledge of the day's events. Select an option to reveal explanations.