Loading...
Loading...
Stay updated with daily news, questions, correct answers and explanations relevant to Kerala PSC exams
13/06/202610 NewsPolls Active
ഇന്ത്യയുടെ ഇതിഹാസ ഷൂട്ടിങ് താരം ജസ്പാൽ റാണ (49) 2026 ജൂൺ 12-ന് അന്തരിച്ചു. 1994-ൽ ലോകചാമ്പ്യൻഷിപ്പിൽ ജൂനിയർ ലോക റെക്കോർഡോടെ സ്വർണം. 1994 ഹിരോഷിമ ഏഷ്യൻ ഗെയിംസ് സ്വർണം. 2006 ദോഹ ഏഷ്യൻ ഗെയിംസിൽ 3 സ്വർണം, 1 വെള്ളി. 1994-2006 വരെ 4 കോമൺവെൽത്ത് ഗെയിംസുകളിലായി 15 മെഡൽ. 1994-ൽ അർജുന പുരസ്കാരം, 1997-ൽ പദ്മശ്രീ, 2020-ൽ ദ്രോണാചാര്യ പുരസ്കാരം. ഒളിംപിക് മെഡൽ ജേതാവ് മനുഭാക്കറിന്റെ പരിശീലകനായിരുന്നു.
കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആണ്.
AI ഉപയോഗിച്ച് ലോകത്തെ ആദ്യത്തെ യൂണിവേഴ്സൽ കൊറോണ വൈറസ് വാക്സിൻ വികസിപ്പിച്ച് മനുഷ്യരിൽ വിജയകരമായി പരീക്ഷിച്ചത് കേംബ്രിഡ്ജ് സർവകലാശാലയാണ്. പ്രത്യേക വൈറസ് വകഭേദത്തെ മാത്രം ലക്ഷ്യമിടുന്നതിന് പകരം ഒരു വൈറസ് കുടുംബത്തെ മുഴുവനായി പ്രതിരോധിക്കാൻ ശേഷിയുള്ള വാക്സിനാണിത്.
ഓപ്പൺഎഐയുടെ ഏഷ്യ-പസിഫിക്, ജപ്പാൻ മേഖലയുടെ മാനേജിങ് ഡയറക്ടറായ പാലക്കാട് സ്വദേശി കിരൺ മണി ആണ്.
ലോകത്തെ ആദ്യ ട്രില്യണയർ (ലക്ഷംകോടീശ്വരൻ) ആയ വ്യക്തി ഇലോൺ മസ്ക് ആണ്. സ്പേസ്എക്സിന്റെ ഓഹരി ഐപിഒ നടത്തി രണ്ടുലക്ഷം കോടിയിലധികം ഡോളർ സമാഹരിച്ചു. മസ്കിന്റെ വ്യക്തിഗത ആസ്തി 1.1 ലക്ഷം കോടി ഡോളർ. ഇതുവരെ ലോകത്ത് നടന്ന ഏറ്റവും വലിയ ഐപിഒ ആണ് സ്പേസ്എക്സിന്റേത്. ടെസ്ല, ഹൈപ്പർലൂപ്പ്, ന്യൂറലിങ്ക്, ബോറിങ് കമ്പനികളുടെ ഉടമ കൂടിയാണ്.
ശ്രീലങ്കൻ പര്യടനത്തിലെ ചതുർദിന മത്സരങ്ങൾക്കുള്ള ഇന്ത്യൻ അണ്ടർ 19 ക്രിക്കറ്റ് ടീമിൽ ഇടംനേടിയ മലയാളി മാനവ് കൃഷ്ണ ആണ്.
2026 ജൂണിൽ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ന്യൂസിലൻഡ് താരം കെയ്ൻ വില്യംസൺ ആണ്.
സ്ത്രീ കുറ്റവാളികളുടെ മനുഷ്യാവകാശം സംരക്ഷിക്കുന്നതിനുള്ള യുഎൻ മാർഗരേഖയായ ബാങ്കോക്ക് റൂൾസ് തയ്യാറാക്കിയ തായ്ലൻഡ് രാജകുമാരി ബജ്റകിതിയാഭ (47) 2026 ജൂണിൽ അന്തരിച്ചു. 2010-ലാണ് യുഎൻ പൊതുസഭ ബാങ്കോക്ക് റൂൾസ് അംഗീകരിച്ചത്.
പെരിയാർ കടുവ സങ്കേതത്തിൽ 'ഈച്ചത്തലക്കണ്ട ഇൻകോഗ്നിറ്റ' എന്ന പുതിയ ഇനം മത്സ്യം കണ്ടെത്തി. ലോകത്തിൽ പെരിയാർ കടുവ സങ്കേതത്തിൽ മാത്രം കാണുന്ന ഒമ്പതാമത്തെ മത്സ്യയിനമാണ് ഇത്. ഒഫിസെഫാലയും ഇൻകോഗ്നിറ്റയും തമ്മിൽ 4.9% മുതൽ 5.3% വരെ ജനിതകവ്യത്യാസം.
ദേശീയ സുരക്ഷാ സമിതി സെക്രട്ടറിയേറ്റിൽ സൈനിക ഉപദേഷ്ടാവായി ലഫ്റ്റനന്റ് ജനറൽ രാജീവ് ഘായ് നിയമിതനായി.
Current Affairs Quiz
Test your knowledge of the day's events. Select an option to reveal explanations.