Loading...
Loading...
Stay updated with daily news, questions, correct answers and explanations relevant to Kerala PSC exams
13/05/20265 NewsPolls Active
കേന്ദ്ര-സംസ്ഥാന ബാലസാഹിത്യ പുരസ്കാര ജേതാവ് സജിനി പവിത്രൻ 2026 മേയ് 12-ന് അന്തരിച്ചു. ദേശീയ പുരസ്കാരം നേടിയ 'തിങ്കളാഴ്ച നല്ല ദിവസം' എന്ന സിനിമയുടെ കഥാകാരി കൂടിയായിരുന്നു ഇവർ.
ഇന്ത്യയിൽ ആദ്യമായി വികസിപ്പിച്ച രണ്ട് AI മോഡലുകൾ കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം പുറത്തിറക്കി. ഇവയിലൂടെ എല്ലാ ബുധനാഴ്ചകളിലും അടുത്ത നാല് ആഴ്ചത്തേക്കുള്ള കാലാവസ്ഥ പ്രവചനം ലഭ്യമാകും.
ഡൽഹി സെന്റ് സ്റ്റീഫൻസ് കോളേജിന്റെ 145 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ഒരു വനിത പ്രിൻസിപ്പലായി ചുമതലയേറ്റു. മലയാളിയായ സൂസൻ ഏലിയാസാണ് ഈ പദവിയിലെത്തിയത്.
മൈക്രോപ്ലാസ്റ്റിക് മലിനീകരണത്തിനെതിരെ 'ഇക്കോ പർജ്' എന്ന ബയോപ്ലാസ്റ്റിക് കണ്ടുപിടിച്ച മലയാളി വിദ്യാർത്ഥി ആര്യ സതീഷ് 2026-ലെ എർത്ത്പ്രൈസ് യൂറോപ്യൻ പുരസ്കാരം നേടി.
പ്രശസ്ത ചിത്രകാരി അമൃത ഷേർഗിലിന്റെ ജീവിതം ആസ്പദമാക്കി മീരാ നായർ സംവിധാനം ചെയ്യുന്ന 'അമ്രി' എന്ന ചിത്രത്തിൽ മലയാളിയായ അഞ്ജി ശിവരാമൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
Current Affairs Quiz
Test your knowledge of the day's events. Select an option to reveal explanations.